Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News
ലൈഫ് മിഷന്‍; അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
Sunday, 09 Aug 2020 14:30 pm
Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News

Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News | Breaking News

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി നല്‍കി. ലൈഫ് മിഷന്‍ പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 14 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. 

എന്നാല്‍ കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാല്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 27 വരെ സമയം നീട്ടി നല്‍കുന്നതിന് ഇപ്പോള്‍ തീരുമാനിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം.