Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News
പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 20 മുതല്‍ ആരംഭിക്കും
Tuesday, 18 Aug 2020 14:30 pm
Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News

Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News | Breaking News

പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്.

ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും.

21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും,

22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും,

24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.