Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News
നാട് മുഴുവൻ അണുവിമുക്തമാക്കി മണാശ്ശേരി യൂത്ത് കോൺഗ്രസ്സുകാർ
Thursday, 20 Aug 2020 00:00 am
Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News

Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News | Breaking News

യൂത്ത് കോൺഗ്രസ് മണാശ്ശേരി ടൗൺ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ കോവിഡ് പ്രതിരോധ അണുനശീകരണ പ്രവർത്തനവുമായി രാഹുൽ ബ്രിഗേഡ് സന്നദ്ധസേന മൂന്ന് ഡിവിഷനുകൾ കൂടി ചേരുന്ന മണാശ്ശേരിയിലെ മുഴുവൻ വീടുകളിലും കോവിഡ്‌ പ്രതിരോധ അണുനശീകരണം തളിക്കുന്നതിന്റെ ഭാഗമായി 26-ം ഡിവിഷനിൽ തുടക്കം കുറിച്ചു പ്രസ്തുത. പരിപാടി കൗണ്സിലർ ഗിരിജ ഉദ്‌ഘാടനം ചെയ്തു.

കഴിഞ്ഞ നാളുകളിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ രാഹുൽ ബ്രിഗേഡ് സന്നദ്ധസേനയുടെ നേതൃത്വത്തിൽ ടൗണുകൾ കേന്ദ്രികരിച്ചു കോവിഡ് പ്രതിരോധ അണുനശീകരണ പ്രവർത്തനം നടന്നിരുന്നു.. തുടർ പ്രവർത്തനമെന്ന രീതിയിലാണ് ഡിവിഷനുകളിൽ പ്രതിരോധ പ്രവർത്തനം തുടങ്ങിയത് മണാശ്ശേരി ടൗണ് യൂത്ത് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനന്തു മാധവൻ , സെക്രട്ടറി ലിനീഷ് എം കെ മണ്ഡലം കമ്മറ്റി അംഗം ശബരീ മണ്ണാറക്കൽ, എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം പ്രവർത്തകാരണ് കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചു ഗ്രൂപ്പായി പിരിഞ്ഞു 26 ആം ഡിവിഷനിലെ മുഴുവൻ വീടുകളും അണു നശീകരണ പ്രവൃത്തിയിലേർപ്പെട്ടത്.



പരിപാടിയിൽ അഭിജിത് മലയിൽ , പ്രശോഭ് എം കെ, ആദർശ് ചോലകുഴി, അങ്കിത് ,വൈശാഖ്, അഷ്ലിൻ,അഖിൽ പുലപാടി,അരുൺ മുതുക്കുറ്റി,എന്നിവർ അണുനാശിനി തളിച്ചു പ്രതിരോധപ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചു... ഈ കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ ജനങ്ങൾ സഹകരണം അവശ്യമാണെന്നും വരും ദിനങ്ങളിൽ മറ്റ് ഡിവിഷനുകളും പ്രതിരോധപ്രവർത്തനങ്ങൾ നടത്തുമെന്നു മണാശ്ശേരി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു