
മുക്കം മാമ്പറ്റയില്‍ വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതികളിലൊരാള്‍ പിടിയില്‍
- By --
- Sunday, 16 Aug, 2020
മുക്കം മാമ്പറ്റയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം അരീക്കോട് കാവനൂര്‍ ചക്കിങ്ങള്‍ സ്വദേശി സന്ദീപാണ് പോലീസിന്റെ പിടിയിലായത്. കൂട്ടുപ്രതിയായ സുഹൃത്ത് കാവന്നൂര്‍ സ്വദേശി അനസ്സിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഈ മാസം 7 ന് മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്‌കൂളിന് സമീപത്ത് വെച്ചാണ് കേസിനാസ്പതമായ സംഭവം.
ബൈക്കിലെത്തിയ രണ്ടംഗസംഘം തടപ്പറമ്പ് സ്വദേശിനി കണ്ണങ്കോട്മീത്തല്‍ ലീലയുടെ കഴുത്തില്‍ നിന്ന് മാല പിടിച്ചുപറിക്കുകയായിരുന്നു.